Tuesday, December 19, 2017

ആയിരം പൂക്കൾ കൊണ്ട് ഇഴപാകുമീ
വീഥിയിൽ
ആവണിതേരിന്റെ ആകാശനീലിമയിൽ
ആരോ നടന്നു പോയി ഈ വഴി നീളേ
നമുക്ക് മുന്പും പിമ്പുമായി
സൂക്ഷിക്കാം പവിത്രമായി ഈ വഴിയോരങ്ങളെ
ഇനിയും നടക്കട്ടെ ഈ വഴി ആയിരം ദീപങ്ങൾ .... ❤❤
Shahana

Sunday, December 3, 2017

When i saw you for the first time..
My heart whispered to me yes he is the one...

#mythoughts

Sunday, November 19, 2017

നിന്റെ അടുത്തേക്ക് ഏഴാം ആകാശം കടന്ന് വരുന്ന ഒരു വെള്ള ക്രൗഞ്ചത്തിന്റെ പക്ഷം എന്റെ ഹൃദയദൂത് കൊടുത്തു വിട്ടിട്ട്  ഉണ്ട്... അതിൽ എന്റെ പ്രണയം കാണുക....❤
തിരികെ പറത്തിവിടും മുൻപ് നിന്റെ  ഹൃദയരേഖയും ഒപ്പം നൽകുക... 😍😍
shahana

Friday, November 17, 2017

ഇനിയെന്റെ പ്രാണനിൽ നിറയെ വിടരുന്ന പൂക്കളെ നിനക്കായി മാറ്റി വെക്കാം....
ഇനിയും പുലരാത്ത രാവിന്റെ മാറിലെ സുഗന്ധം ഊറുമാ നിലാവിൽ നിനക്കായി ഒരുങ്ങി നിൽക്കാം....
ഇനി എന്റെ ദേഹവും
കനിവിന്റെ നിറവുതേടുന്ന കരിപടരും കൺകളും
നിന്റെ പ്രണയത്തിനായി സൂക്ഷിച്ചുവെക്കാം
നീ വരുമെങ്കിൽ.... 
Shahana
A zephyr soothes me up
as your love blooms up in my mind,
A mild smile freshens me up
as our crimson love deepens up..



Shahana

Friday, November 10, 2017

എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്തു...അവിടെ മാത്രമല്ല ഹൃദയത്തിൽ മുഴുവൻ നീയല്ലേ....
അവിടെ കേറിപറ്റാൻ ലേശം ബുദ്ധിമുട്ടാണ്... നീ നിഷ്പ്രയാസം സാധിച്ചല്ലോ..❤❤❤

#mythoughts

Sunday, October 29, 2017

ഒടുവിലായി അകത്തേക്ക് എടുക്കും ശ്വാസത്തിൽ നിന്റെ ഗന്ധം ഉണ്ടാകുവാൻ.........



റഫീഖ് അഹമ്മദ്‌ 

Tuesday, October 24, 2017


Where there is ruin, there is hope for a treasure.
ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിന് മാത്രമേയുള്ളൂ.

Sunday, October 15, 2017

ഇല്ല ഞാൻ വിരഹത്തിൻ കാളിന്ദി കണ്ടിട്ടില്ല;
വൻകടൽ കടന്നെത്താൻ അഗ്നിശുദ്ധയും അല്ല....
ഇടത്തും വലത്തുമായി തോഴിമാരില്ലാത്തവൾ,
ഇടക്ക് ഓർത്തിരിക്കാനോ ഗാന്ധർവം ഇല്ലാത്തവൾ..  !
പച്ചയാമൊരു പെണ്ണ് വിയർക്കുന്നവൾ...!!
തോഴരായി തീരുവാൻ നമുക്ക് ഏങ്ങിടം ചരിത്രത്തിൽ... ??
ചേരുവാനാകാതെ ഉച്ചകോടികൾ ഒടുങ്ങുന്നു...
ഒന്നേ പറയാൻ വേണം... വേണം നിന്നെ ഈ നിമിഷത്തിൽ....
അത്രക്കടുത്താണെങ്കിൽ പോലും, മറയാൻ എനിക്കില്ല മാന്യത കടൽപോലെ .......
എനിക്ക് കണ്ണുനീരില്ല നിനക്കായി ഒരുനാളും...
അരുത് നിനക്കായി വേദനിക്കാൻ വയ്യ,
അരുത് യാത്രാഞ്ജലി കൂപ്പി നിൽക്കുവാൻ വയ്യ...
ഉപചാരങ്ങൾക്കില്ല നല്ല വാക്കുകൾ പകലിൻ പ്രവാഹത്തിൽ, പടയോട്ടങ്ങൾ വേറെ ആണ് നാം നടത്തുന്നു..... !!
(സമവാക്യങ്ങൾ )
(വിജയലക്ഷ്മി )

Wednesday, October 11, 2017

"ഒരു രാത്രിക്ക് വില പറഞ്ഞ അവളെ നീ വേശ്യ എന്ന് വിളിച്ചു
ഒരു ജീവിതത്തിനു വില പറഞ്ഞ നിന്നെ എന്ത് വിളിക്കണം... "
ആര് പറഞ്ഞത് ആയാലും വളരെ ചിന്തനീയം... !!
നട്ടെല്ലില്ലാത്ത ചില കഴുതകളും കുടുംബക്കാരും സ്വയം വിലയിടുന്ന കണ്ടു ചോദിച്ചുപോകുന്നത് ആണ്...
ആണ് ആണേൽ പെണ്ണിനെ മാത്രം കെട്ടിയാൽപ്പോരേ... ??
ഇഷ്ടപ്പെട്ട പെണ്ണിനോടൊപ്പം അവളുടെ അപ്പന്റെ അധ്വാനം കൂടെ സ്വയം വിലയിട്ട് വാങ്ങിയാലേ കല്യാണം ആകൂ.. ??
സ്വന്തം വിദ്യാഭ്യാസത്തിനും ജോലിക്കും തകന്ന ആഡംബരം സ്വയം അധ്വാനിച്ചാണ് നേടേണ്ടത് അല്ലാണ്ടെ ഭാര്യവീട്ടിലെ പണം കൊണ്ടല്ല...


Tuesday, September 19, 2017

നിലാവിൽ പൂത്ത ചെമ്പകപ്പൂക്കൾ തൻ സുഗന്ധം,
നിനക്കായി കരുതി വെച്ചോരെൻ ഗദ്ഗദം..
കാറ്റിൽ പറന്നലയുന്ന കരിയില പോലെ,
ഏകാന്തവും ശൂന്യവും ആണ് ഇന്നെന്റെ മനസ്.....
വരികൾ ഏറെയൊന്നും ഇല്ലാതെ ഈണമോ താളമോ ഇല്ലാതെ
കണ്ണുനീർ തുള്ളി പാടിയ പാട്ടിന്റെ ഈണം നിശ്ചലം......  !!

Shahana

Monday, September 18, 2017

എന്റെ ഏറ്റവും വലിയ ഭയവും പേടിസ്വപ്നവും എന്താണെന്നു അറിയുമോ ?
നിന്നെ നഷ്ടപ്പെടുന്നതാണ്... ഞാന്‍ നിന്റെ പ്രണയിനി..... നിന്റെ പ്രണയം......നീ ........നീ  മാത്രം....

Friday, September 1, 2017

താരം വാൽക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
..........
പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്
................
അവനെ ഓർത്തു കേൾകുമ്പോഴൊക്കെയും മധുരം ഏറുന്നു......
എന്റെ പ്രിയൻ പ്രണയത്തിന്റെ തീജ്വാലയാണ്..... നൂറു സംവത്സരങ്ങൾ
കാത്തിരിക്കാൻ ആ  ജ്വാല മതി എനിക്ക്....
പക്ഷെ ഒന്ന് അറിയില്ല എന്റെ ഉള്ളിൽ അവന്റെ ജ്വാല തീ പടർത്തിയത് അവൻ അറിയുന്നുണ്ടോ ?
അവനും എന്നോട് അതെ അളവിൽ പ്രണയമുണ്ടോ ? 

Wednesday, July 5, 2017

I write from my soul. This is the reason that critics don't hurt me, because it is me. If it was not me, if I was pretending to be someone else, then this could unbalance my world, but I know who I am.
Paulo Coehlo

Wednesday, June 14, 2017

കടലാസിൽ കഥയുടെ വഴി പാറമേൽ സർപ്പത്തിനെപ്പോലെയാണ്. തോന്നും വഴി ഇഴയും, വഴിപിഴച്ചാൽ വായനക്കാർ വാളെടുക്കും.
അതു കൊണ്ട് കഥയില്ല നീറുന്ന അനുഭവങ്ങൾ.

കെ.ആർ.മീര
പ്രിയപ്പെട്ട എഴുത്ത്കാരി. ......

തീരത്തടിയും ശംഖിൽ നിൻ പേര്‌ കോറി വരച്ചു ഞാൻ...
മേഘമൽഹാർ വെറും ഒരു പ്രണയകാവ്യം അല്ല 
മനസിൻ ആഴങ്ങളെ സ്പർശിക്കുന്ന എന്തോ ഒന്ന്.

Sunday, May 21, 2017

I choose to Love you in silence, for in silence I find no rejection.
I choose to Love you in loneliness, for in loneliness no one owns you but me.
I choose to adore you from a distance, for distance will shield me from pain.
I choose to kiss you in the wind, for the wind is gentler than my lips.
I choose to hold you in my dreams, for in my dreams you have no END.
Rumi~ ❤️....

Thursday, March 2, 2017

Love 💜is a divine feeling to be felt and a sweet pain to be experienced...❤.it soothes like a wind 💕and hurts like a thorn....😖
Its common  everywhere but always it couldn't be found in true sense...💏.it is highly expensive but cheap...💑
Love....is a perfect irony...irony of emotions...😍
Its better to be lost after being loved than not being loved even once...

 ഓരോ ദിവസവും നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ചൂടിൽ വിറച്ചു വിയർക്കുന്നവൾ ആണ് ഞാൻ, ഓരോ നിമിഷവും അതിൽ ജീവിച്ചു മരിക്കുന്നവൾ, നാഴികകൾ ആർത്തലച്ച...