Thursday, August 30, 2018

Take me to the deserts,
Walk with me to the
mountain valleys,
love me in the sea shores,
kiss me in the forests...
let us forget ourselves
let us be one...❤


(penned by me after a long while)


Thursday, March 15, 2018

നമ്മൾ അകലെ ആണെന്ന് ഓർത്ത് ഞാൻ ഒരിക്കലും കരയാറില്ല.... അതും എത്ര വർഷങ്ങളുടെ കാത്തിരിപ്പായാലും.... കാരണം എന്താന്നറിയോ ?
നമ്മൾ എത്ര അകലെ ആണെങ്കിലും ഒരേ ആകാശത്തിന്റെ കീഴിലാണ്... അതെ നമ്മൾ എപ്പോഴും ഒന്നിച്ചാണ്.... ഒരിക്കൽ ഒരു വിശ്വാസം ഉണ്ടായാൽ എത്ര അകലെ ആയാലും സമയത്തിനോ ദൂരത്തിനോ ഈ സ്നേഹത്തിന്റെയോ വിശ്വാസത്തിന്റെയോ ആഴം കുറക്കാൻ ആവില്ല.
ഞാൻ നിങ്ങൾക്കായി കാത്തിരിക്കാം നിങ്ങൾ എവിടെയാണെങ്കിലും ഞാൻ ഉണ്ടാകും... ഇവിടെ മനസ്സിൽ നിറയെ നിങ്ങളോടുള്ള സ്നേഹവുമായി....... പക്ഷേ എനിക്കൊന്ന് അറിയാം രണ്ടു മനസുകൾ ഒന്നായാൽ, നിശബ്ദതയിൽ പോലും പരസ്പരം കേൾക്കാം.....
പിന്നെ ഒരുപാട് സ്നേഹം മനസ്സിൽ വരുമ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരിയും കണ്ണിൽ ഒരു നീർതുള്ളിയും പടരും..... അപ്പോഴാണ് അറിയാതെ കാത്തിരിപ്പിനെ ശപിക്കുന്നത്..... അതോണ്ടാ പറഞ്ഞെ
You are affecting me, even when you are absent....!!

ഷഹാന 💜

Thursday, February 15, 2018

ചിലപ്പോഴൊക്കെ നെഞ്ചിൽ തറക്കുന്ന മുള്ളാണ് നീ... എങ്കിലും നിന്നെ ഞാൻ ആഗ്രഹിക്കുന്നു... ഭ്രാന്തമായ ഒരു തരം കീഴടങ്ങൽ ആണ് എന്ന് മനസ് പറയുന്നു.... എങ്കിലും നിന്നെ ഞാൻ ആഗ്രഹിക്കുന്നു.... നീ ഇല്ലാതെ എനിക്ക് ജീവിതം ഇല്ല... നിന്റെ കൂടെ ആയിരിക്കുന്നത് സകല വിധത്തിലും ഉള്ള അടിയറവു ആണെങ്കിൽ പോലും.... സത്യം പറയാതെ വയ്യല്ലോ... നീ ചക്രവർത്തിയും ഞാൻ അടിയാളത്തിയും ആണ് എന്റെ ഉള്ളിൽ ... നീ കല്പിക്കും ഞാൻ അനുസരിക്കും... പ്രണയിച്ചു പോയില്ലേ...


Shahana
#somerandomthoughts

Wednesday, February 14, 2018

കനക മൈലാഞ്ചി നിറയെ തേച്ചെന്റെ വിരല് ചോപ്പിച്ചു ഞാൻ
അരികിൽ നീ വന്നു കവരും എന്നെന്റെ കരളിൽ ആശിച്ചു ഞാൻ 😍❤

Wednesday, January 24, 2018

ഞാൻ ദാഹാർത്തയാണ്
നിന്റെ പ്രണയത്തിനു മാത്രം ശമിപ്പിക്കാൻ ആവുന്ന ദാഹം....
നിന്റെ മനസിന്‌ വേണ്ടിയുള്ള നിന്റെ ശബ്ദത്തിനു വേണ്ടിയുള്ള സിരകളിൽ മുഴുവൻ നിറയുന്ന നിന്റെ ഗന്ധത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹം.... നിന്നെ എന്റേത് ആക്കി തീർക്കാനുള്ള അടങ്ങാത്ത ദാഹം 
💕shahana

Monday, January 8, 2018


എന്റെ എല്ലാ നന്മകളും സന്തോഷങ്ങളും ആഗ്രഹങ്ങളും കാമനകളും.... എന്റെ മനസും ശരീരവും... എന്റെ പ്രണയവും വികാരങ്ങളും.... എന്റെ വിചാരവും വിവേകവും.... എല്ലാം നിനക്ക് മാത്രം
Shahana

 ഓരോ ദിവസവും നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ചൂടിൽ വിറച്ചു വിയർക്കുന്നവൾ ആണ് ഞാൻ, ഓരോ നിമിഷവും അതിൽ ജീവിച്ചു മരിക്കുന്നവൾ, നാഴികകൾ ആർത്തലച്ച...