Tuesday, September 19, 2017

നിലാവിൽ പൂത്ത ചെമ്പകപ്പൂക്കൾ തൻ സുഗന്ധം,
നിനക്കായി കരുതി വെച്ചോരെൻ ഗദ്ഗദം..
കാറ്റിൽ പറന്നലയുന്ന കരിയില പോലെ,
ഏകാന്തവും ശൂന്യവും ആണ് ഇന്നെന്റെ മനസ്.....
വരികൾ ഏറെയൊന്നും ഇല്ലാതെ ഈണമോ താളമോ ഇല്ലാതെ
കണ്ണുനീർ തുള്ളി പാടിയ പാട്ടിന്റെ ഈണം നിശ്ചലം......  !!

Shahana

Monday, September 18, 2017

എന്റെ ഏറ്റവും വലിയ ഭയവും പേടിസ്വപ്നവും എന്താണെന്നു അറിയുമോ ?
നിന്നെ നഷ്ടപ്പെടുന്നതാണ്... ഞാന്‍ നിന്റെ പ്രണയിനി..... നിന്റെ പ്രണയം......നീ ........നീ  മാത്രം....

Friday, September 1, 2017

താരം വാൽക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
..........
പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്
................
അവനെ ഓർത്തു കേൾകുമ്പോഴൊക്കെയും മധുരം ഏറുന്നു......
എന്റെ പ്രിയൻ പ്രണയത്തിന്റെ തീജ്വാലയാണ്..... നൂറു സംവത്സരങ്ങൾ
കാത്തിരിക്കാൻ ആ  ജ്വാല മതി എനിക്ക്....
പക്ഷെ ഒന്ന് അറിയില്ല എന്റെ ഉള്ളിൽ അവന്റെ ജ്വാല തീ പടർത്തിയത് അവൻ അറിയുന്നുണ്ടോ ?
അവനും എന്നോട് അതെ അളവിൽ പ്രണയമുണ്ടോ ? 

 ഓരോ ദിവസവും നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ചൂടിൽ വിറച്ചു വിയർക്കുന്നവൾ ആണ് ഞാൻ, ഓരോ നിമിഷവും അതിൽ ജീവിച്ചു മരിക്കുന്നവൾ, നാഴികകൾ ആർത്തലച്ച...