Saturday, April 10, 2021

 ഓരോ ദിവസവും നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ചൂടിൽ വിറച്ചു വിയർക്കുന്നവൾ ആണ് ഞാൻ,

ഓരോ നിമിഷവും അതിൽ ജീവിച്ചു മരിക്കുന്നവൾ,

നാഴികകൾ ആർത്തലച്ചു പെയ്യുന്ന ആ മഴയിൽ നനഞ്ഞുറങ്ങുന്നവൾ ആണ്,

വിനാഴികകൾ തോറും 

കാത്തിരിപ്പിന്റെ താപത്തിൽ

ഉരുകുന്നവൾ ആണ് ഞാൻ,

യുഗങ്ങൾ ആ വരവിനായി

കാത്തിരുന്നവൾ ഞാൻ,

ഇനി നീ വരുമ്പോൾ

നിന്റെ വിഷപ്പല്ല് എനിക്ക് നീ നൽകണം

നിന്റെ മാണിക്യം കൊണ്ടെന്നെ

ശുദ്ധീകരിക്കണം,

പരസ്പരം ഉരകങ്ങളെ പോലെ

നമുക്കും പുണർന്നുറങ്ങാം,

പിന്നെ നിന്റെ ദംശനമേറ്റു

എനിക്ക് നീലിക്കണം,

സ്വയം നിന്റെ പ്രണയത്തിന്റെ

അമ്ളത്തിൽ ദ്രവിച്ചു തീരണം

അങ്ങനെ എനിക്ക് നിന്നിൽ അലിഞ്ഞു ചേരണം....

#എന്റെകവിത

shahana

Sunday, November 22, 2020

 ഓരോ വേദനയുടെ തനിയാവർത്തനങ്ങളിലും

കിനിഞ്ഞ പ്രണയം കൊണ്ട്
കൂട്ടിരുന്നവന്,
അവസാന ശ്വാസം വരെ
കൂടെ കൂട്ടണമെന്ന് കൊതിച്ചവന്,
അന്നോരോ രാത്രിയിലും ചുടുനിശ്വാസം
കൊണ്ട് പുതപ്പിച്ചവന്,
എന്റെ ഓരോ അണുവിനെയും
സ്നേഹം കൊണ്ട് പൊതിഞ്ഞവന്,
അന്നാദ്യമായി മഴ നനയിപ്പിച്ചവന്
കടലാഴങ്ങൾ പോലെ കണ്ണുകൾ
ഉള്ളവന്,
എന്റെ ജീവന്റെ സ്വന്തം കൂട്ടുകാരന്
ഈ ജനാലക്കരികിൽ ഒറ്റക്കിരുന്നു
കോറിയിടുന്നത്.

മൂവന്തി 💜ഷഹാന 

Saturday, March 14, 2020

ഭ്രാന്ത് ,.

ചിതൽപ്പുറ്റുകൾ ചിതറിപ്പോയ,
കാടിൻ‌ വഴിയിലെയോർമ്മകൾ.
നമുക്ക് നാം പണ്ടേ തീർത്ത
നിഴൽകാഴ്ചകൾ, പാഴ് കിനാവുകൾ.
നിറം മങ്ങിയൊരീ,
മൂവന്തിയിൽ നിനക്കായി,
കാത്തിരുന്ന് ഒട്ടൊന്ന് ഓർത്തു പോയ് ,
മറക്കുവതെങ്ങിനെ പലതും
മരിച്ചിട്ടില്ലല്ലോ നാം !!!
ക്ഷണമാം ഈ ഭൂമിയിൽ
നിലക്കാത്ത പ്രാണൻ്റെ
ഒടുങ്ങാത്ത ദാഹമാണ് ഇന്നെനിക്ക് ശാപം,
നാം ജീവിച്ചിരിക്കിലുo മരിച്ചു പോയവർ,
നോക്കിയിരിക്കെ കണ്ണടച്ചവർ.
തനിയാവർത്തനങ്ങൾ ആണ്
ഇന്നീ ആത്മാവിൻ്റെ സഞ്ചാരപഥങ്ങളിൽ എല്ലാം,
മറക്കാതിരിക്കാനായി ഓർത്തുകൊണ്ടിരിക്കുന്നത്
ഞാൻ നിന്നെ പുണരുവാനുള്ള മുല്ലവള്ളിയാകാൻ
തപസ് ചെയ്യുന്ന പോലെ.....!!

മൂവന്തി *ഷഹാന


Sunday, January 20, 2019

എന്നും നീ എന്റെ ആയിരുന്നു....... അന്ന് നിന്റെ വാരിയെല്ല് കൊണ്ടെന്നെ പടച്ച കാലം മുതൽക്കേ..... പിന്നെ നീ പിച്ച വെച്ച കാലം മുതൽക്കേ, നിന്റെ ബാല്യത്തിൽ നിനക്ക് വേണ്ടി പിറന്നപ്പോൾ, നിന്റെ കൗമാരത്തിൽ നിന്റെ സ്വപ്നങ്ങൾക്കും കുസൃതികൾക് നിറം പകരാൻ പിച്ച വെച്ച് പഠിച്ചപ്പോൾ, നിനക്കായി മെയ്യും മനവും കാത്തുസൂക്ഷിച്ചു പെണ്ണായപ്പോഴും എന്റേതായിരുന്നു നീ അന്നും.ഇടക്ക് നീ അവിടെയും ഇവിടെയും ഒക്കെ തട്ടി വീണു, മതിഭ്രമം ബാധിച്ചപ്പോൾ അവരൊക്കെ ഞാൻ ആണെന്ന് തെറ്റിധരിച്ചല്ലേ? അവിടെ ഒന്നും നിനക്ക് നിന്റെ പകുതിയേ കണ്ടുപിടിക്കാൻ പറ്റീലാ അല്ലേ,ഞാനും വെയ്ച്ചു വീണു പോയി വീണിട്ടും നിന്നെ കണ്ടില്ല. അപ്പോഴും നമ്മുടെ ഇടയിൽ ഒരു മറ ഉണ്ടായിരുന്നു.അഖിലം പടച്ചവന്റെ മറ. നാം വളർന്നു, പഠിച്ചു, ലോകത്തിന്റെ പല കോണിലായി, സന്തോഷങ്ങൾ ക്ഷണികമായെങ്കിലും നിറഞ്ഞു തുളുമ്പി. പക്ഷെ പിന്നെ പിടച്ചിലുകളുടെ കാലം ആയിരുന്നു. മറക്കാൻ ഏറ്റവും ആഗ്രഹമുള്ള കാലം മുറിവേറ്റ് വീണ ചോര പൊടിഞ്ഞ കാലം. കണ്ണീരുണങ്ങാത്ത കാലം.ആ കയത്തിൽ നിന്ന് ഉയർന്നു വരാനുള്ള ശ്രമത്തിലാണ് ആ മറ നീങ്ങിയത് അപ്പോൾ നാം തമ്മിൽ കണ്ടു. പരസ്പര പൂരകങ്ങൾ ആയിട്ടും,വൈകി കണ്ടവർ ആണ് നാം. ഇനി ഈ മഴയത്തു തനിച്ചു വിട്ടിട്ട് പോകരുതെന്നെ, രണ്ട് പേർക്കും ഒരു പോലെ പൊള്ളും, ഞാനില്ലാതെ നീ ഒരിക്കലും പൂർണമാകില്ല, നീ ഇല്ലാതെ ഞാനും.നിന്നെ വരിഞ്ഞു മുറുക്കുന്ന സർപ്പം ആണ് എന്റെ പ്രണയം. നിനക്ക് എങ്ങോട്ടും ചലിക്കാൻ ആകില്ല ഞാനില്ലാതെ ഇനി. അല്ലെങ്കിൽ നാഥൻ എന്നെ കൊണ്ടുപോകണം. പക്ഷെ അതിനു മുന്നേ നിന്റെ മാലാഖക്കുഞ്ഞിന് ജന്മം നൽകണം എനിക്ക്. അവരെ നോക്കി അച്ഛനെ പോലെ വളരാൻ പറയണം. അമ്മയേക്കാൾ അച്ഛനെ സ്നേഹിക്കാൻ പഠിപ്പിക്കണം. അമ്മക്കതാണ് ഇഷ്ടവും ശീലവും. പിന്നെ നിന്നെ തനിച്ചാക്കി പോകുമ്പോഴും ഞാൻ സ്വാർത്ഥയാണ് വേറെ ആരും നിങ്ങൾക്ക് കൂട്ട് വരരുത് എന്ന് ഞാൻ ആഗ്രഹിക്കും അത് എന്താന്നറിയോ വേറെ ആരും എന്നെ പോലെ പ്രേമിക്കില്ല,കാമിക്കില്ല,പിണങ്ങില്ല,പിന്നെ ചുംബനങ്ങൾ തന്ന് ഇണങ്ങില്ല, എന്നെ പോലെ കൊഞ്ചില്ല, എന്നെ പോലെ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആർക്കും കഴിയില്ല, നിങ്ങളുടെ ഗർഭം അത്രമേൽ കൊതിയോടെ പേറില്ല.നമ്മുടെ കുഞ്ഞുങ്ങളെ അത്രയേറെ സ്നേഹിക്കില്ല, ഞാൻ പോയാൽ എന്നിലേക്ക് വരാൻ കാത്തിരിക്കണം. ജനിച്ചപ്പോൾ മുതൽ നിങ്ങളുടെ പകുതി ആയവളോട് മണ്ണോടു ചേരാൻ.

മൂവന്തി 💜 ഷഹാന 

Thursday, August 30, 2018

Take me to the deserts,
Walk with me to the
mountain valleys,
love me in the sea shores,
kiss me in the forests...
let us forget ourselves
let us be one...❤


(penned by me after a long while)


Thursday, March 15, 2018

നമ്മൾ അകലെ ആണെന്ന് ഓർത്ത് ഞാൻ ഒരിക്കലും കരയാറില്ല.... അതും എത്ര വർഷങ്ങളുടെ കാത്തിരിപ്പായാലും.... കാരണം എന്താന്നറിയോ ?
നമ്മൾ എത്ര അകലെ ആണെങ്കിലും ഒരേ ആകാശത്തിന്റെ കീഴിലാണ്... അതെ നമ്മൾ എപ്പോഴും ഒന്നിച്ചാണ്.... ഒരിക്കൽ ഒരു വിശ്വാസം ഉണ്ടായാൽ എത്ര അകലെ ആയാലും സമയത്തിനോ ദൂരത്തിനോ ഈ സ്നേഹത്തിന്റെയോ വിശ്വാസത്തിന്റെയോ ആഴം കുറക്കാൻ ആവില്ല.
ഞാൻ നിങ്ങൾക്കായി കാത്തിരിക്കാം നിങ്ങൾ എവിടെയാണെങ്കിലും ഞാൻ ഉണ്ടാകും... ഇവിടെ മനസ്സിൽ നിറയെ നിങ്ങളോടുള്ള സ്നേഹവുമായി....... പക്ഷേ എനിക്കൊന്ന് അറിയാം രണ്ടു മനസുകൾ ഒന്നായാൽ, നിശബ്ദതയിൽ പോലും പരസ്പരം കേൾക്കാം.....
പിന്നെ ഒരുപാട് സ്നേഹം മനസ്സിൽ വരുമ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരിയും കണ്ണിൽ ഒരു നീർതുള്ളിയും പടരും..... അപ്പോഴാണ് അറിയാതെ കാത്തിരിപ്പിനെ ശപിക്കുന്നത്..... അതോണ്ടാ പറഞ്ഞെ
You are affecting me, even when you are absent....!!

ഷഹാന 💜

Thursday, February 15, 2018

ചിലപ്പോഴൊക്കെ നെഞ്ചിൽ തറക്കുന്ന മുള്ളാണ് നീ... എങ്കിലും നിന്നെ ഞാൻ ആഗ്രഹിക്കുന്നു... ഭ്രാന്തമായ ഒരു തരം കീഴടങ്ങൽ ആണ് എന്ന് മനസ് പറയുന്നു.... എങ്കിലും നിന്നെ ഞാൻ ആഗ്രഹിക്കുന്നു.... നീ ഇല്ലാതെ എനിക്ക് ജീവിതം ഇല്ല... നിന്റെ കൂടെ ആയിരിക്കുന്നത് സകല വിധത്തിലും ഉള്ള അടിയറവു ആണെങ്കിൽ പോലും.... സത്യം പറയാതെ വയ്യല്ലോ... നീ ചക്രവർത്തിയും ഞാൻ അടിയാളത്തിയും ആണ് എന്റെ ഉള്ളിൽ ... നീ കല്പിക്കും ഞാൻ അനുസരിക്കും... പ്രണയിച്ചു പോയില്ലേ...


Shahana
#somerandomthoughts

 ഓരോ ദിവസവും നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ചൂടിൽ വിറച്ചു വിയർക്കുന്നവൾ ആണ് ഞാൻ, ഓരോ നിമിഷവും അതിൽ ജീവിച്ചു മരിക്കുന്നവൾ, നാഴികകൾ ആർത്തലച്ച...