Saturday, April 10, 2021

 ഓരോ ദിവസവും നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ചൂടിൽ വിറച്ചു വിയർക്കുന്നവൾ ആണ് ഞാൻ,

ഓരോ നിമിഷവും അതിൽ ജീവിച്ചു മരിക്കുന്നവൾ,

നാഴികകൾ ആർത്തലച്ചു പെയ്യുന്ന ആ മഴയിൽ നനഞ്ഞുറങ്ങുന്നവൾ ആണ്,

വിനാഴികകൾ തോറും 

കാത്തിരിപ്പിന്റെ താപത്തിൽ

ഉരുകുന്നവൾ ആണ് ഞാൻ,

യുഗങ്ങൾ ആ വരവിനായി

കാത്തിരുന്നവൾ ഞാൻ,

ഇനി നീ വരുമ്പോൾ

നിന്റെ വിഷപ്പല്ല് എനിക്ക് നീ നൽകണം

നിന്റെ മാണിക്യം കൊണ്ടെന്നെ

ശുദ്ധീകരിക്കണം,

പരസ്പരം ഉരകങ്ങളെ പോലെ

നമുക്കും പുണർന്നുറങ്ങാം,

പിന്നെ നിന്റെ ദംശനമേറ്റു

എനിക്ക് നീലിക്കണം,

സ്വയം നിന്റെ പ്രണയത്തിന്റെ

അമ്ളത്തിൽ ദ്രവിച്ചു തീരണം

അങ്ങനെ എനിക്ക് നിന്നിൽ അലിഞ്ഞു ചേരണം....

#എന്റെകവിത

shahana

 ഓരോ ദിവസവും നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ചൂടിൽ വിറച്ചു വിയർക്കുന്നവൾ ആണ് ഞാൻ, ഓരോ നിമിഷവും അതിൽ ജീവിച്ചു മരിക്കുന്നവൾ, നാഴികകൾ ആർത്തലച്ച...