Sunday, November 22, 2020

 ഓരോ വേദനയുടെ തനിയാവർത്തനങ്ങളിലും

കിനിഞ്ഞ പ്രണയം കൊണ്ട്
കൂട്ടിരുന്നവന്,
അവസാന ശ്വാസം വരെ
കൂടെ കൂട്ടണമെന്ന് കൊതിച്ചവന്,
അന്നോരോ രാത്രിയിലും ചുടുനിശ്വാസം
കൊണ്ട് പുതപ്പിച്ചവന്,
എന്റെ ഓരോ അണുവിനെയും
സ്നേഹം കൊണ്ട് പൊതിഞ്ഞവന്,
അന്നാദ്യമായി മഴ നനയിപ്പിച്ചവന്
കടലാഴങ്ങൾ പോലെ കണ്ണുകൾ
ഉള്ളവന്,
എന്റെ ജീവന്റെ സ്വന്തം കൂട്ടുകാരന്
ഈ ജനാലക്കരികിൽ ഒറ്റക്കിരുന്നു
കോറിയിടുന്നത്.

മൂവന്തി 💜ഷഹാന 

Saturday, March 14, 2020

ഭ്രാന്ത് ,.

ചിതൽപ്പുറ്റുകൾ ചിതറിപ്പോയ,
കാടിൻ‌ വഴിയിലെയോർമ്മകൾ.
നമുക്ക് നാം പണ്ടേ തീർത്ത
നിഴൽകാഴ്ചകൾ, പാഴ് കിനാവുകൾ.
നിറം മങ്ങിയൊരീ,
മൂവന്തിയിൽ നിനക്കായി,
കാത്തിരുന്ന് ഒട്ടൊന്ന് ഓർത്തു പോയ് ,
മറക്കുവതെങ്ങിനെ പലതും
മരിച്ചിട്ടില്ലല്ലോ നാം !!!
ക്ഷണമാം ഈ ഭൂമിയിൽ
നിലക്കാത്ത പ്രാണൻ്റെ
ഒടുങ്ങാത്ത ദാഹമാണ് ഇന്നെനിക്ക് ശാപം,
നാം ജീവിച്ചിരിക്കിലുo മരിച്ചു പോയവർ,
നോക്കിയിരിക്കെ കണ്ണടച്ചവർ.
തനിയാവർത്തനങ്ങൾ ആണ്
ഇന്നീ ആത്മാവിൻ്റെ സഞ്ചാരപഥങ്ങളിൽ എല്ലാം,
മറക്കാതിരിക്കാനായി ഓർത്തുകൊണ്ടിരിക്കുന്നത്
ഞാൻ നിന്നെ പുണരുവാനുള്ള മുല്ലവള്ളിയാകാൻ
തപസ് ചെയ്യുന്ന പോലെ.....!!

മൂവന്തി *ഷഹാന


 ഓരോ ദിവസവും നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ചൂടിൽ വിറച്ചു വിയർക്കുന്നവൾ ആണ് ഞാൻ, ഓരോ നിമിഷവും അതിൽ ജീവിച്ചു മരിക്കുന്നവൾ, നാഴികകൾ ആർത്തലച്ച...