Thursday, February 15, 2018

ചിലപ്പോഴൊക്കെ നെഞ്ചിൽ തറക്കുന്ന മുള്ളാണ് നീ... എങ്കിലും നിന്നെ ഞാൻ ആഗ്രഹിക്കുന്നു... ഭ്രാന്തമായ ഒരു തരം കീഴടങ്ങൽ ആണ് എന്ന് മനസ് പറയുന്നു.... എങ്കിലും നിന്നെ ഞാൻ ആഗ്രഹിക്കുന്നു.... നീ ഇല്ലാതെ എനിക്ക് ജീവിതം ഇല്ല... നിന്റെ കൂടെ ആയിരിക്കുന്നത് സകല വിധത്തിലും ഉള്ള അടിയറവു ആണെങ്കിൽ പോലും.... സത്യം പറയാതെ വയ്യല്ലോ... നീ ചക്രവർത്തിയും ഞാൻ അടിയാളത്തിയും ആണ് എന്റെ ഉള്ളിൽ ... നീ കല്പിക്കും ഞാൻ അനുസരിക്കും... പ്രണയിച്ചു പോയില്ലേ...


Shahana
#somerandomthoughts

Wednesday, February 14, 2018

കനക മൈലാഞ്ചി നിറയെ തേച്ചെന്റെ വിരല് ചോപ്പിച്ചു ഞാൻ
അരികിൽ നീ വന്നു കവരും എന്നെന്റെ കരളിൽ ആശിച്ചു ഞാൻ 😍❤

 ഓരോ ദിവസവും നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ചൂടിൽ വിറച്ചു വിയർക്കുന്നവൾ ആണ് ഞാൻ, ഓരോ നിമിഷവും അതിൽ ജീവിച്ചു മരിക്കുന്നവൾ, നാഴികകൾ ആർത്തലച്ച...