ഇല്ല ഞാൻ വിരഹത്തിൻ കാളിന്ദി കണ്ടിട്ടില്ല;
വൻകടൽ കടന്നെത്താൻ അഗ്നിശുദ്ധയും അല്ല....
ഇടത്തും വലത്തുമായി തോഴിമാരില്ലാത്തവൾ,
ഇടക്ക് ഓർത്തിരിക്കാനോ ഗാന്ധർവം ഇല്ലാത്തവൾ.. !
പച്ചയാമൊരു പെണ്ണ് വിയർക്കുന്നവൾ...!!
തോഴരായി തീരുവാൻ നമുക്ക് ഏങ്ങിടം ചരിത്രത്തിൽ... ??
ചേരുവാനാകാതെ ഉച്ചകോടികൾ ഒടുങ്ങുന്നു...
ഒന്നേ പറയാൻ വേണം... വേണം നിന്നെ ഈ നിമിഷത്തിൽ....
അത്രക്കടുത്താണെങ്കിൽ പോലും, മറയാൻ എനിക്കില്ല മാന്യത കടൽപോലെ .......
എനിക്ക് കണ്ണുനീരില്ല നിനക്കായി ഒരുനാളും...
അരുത് നിനക്കായി വേദനിക്കാൻ വയ്യ,
അരുത് യാത്രാഞ്ജലി കൂപ്പി നിൽക്കുവാൻ വയ്യ...
ഉപചാരങ്ങൾക്കില്ല നല്ല വാക്കുകൾ പകലിൻ പ്രവാഹത്തിൽ, പടയോട്ടങ്ങൾ വേറെ ആണ് നാം നടത്തുന്നു..... !!
(സമവാക്യങ്ങൾ )
(വിജയലക്ഷ്മി )